അർജുന വോളി ;കെടിസി ചാത്തമംഗലം ജേതാക്കൾ
1547744
Sunday, May 4, 2025 5:32 AM IST
കൂടരഞ്ഞി: അർജുന സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മൂന്നാമത് സോമൻ അഞ്ചേരിൽ, കിരൺ ടോംസൺ വളയത്തിൽ സ്മാരക ജില്ലാതല വോളി മേളയിൽ ഫൈനലിൽ ഇൻ സാറ്റ് താമരശേരിയെ പരാജയപ്പെടുത്തി കെടിസി ചാത്തമംഗലം ജേതാക്കളായി.
ട്രോഫിയും 10000 രൂപ ക്യാഷ് അവാർഡുമാണ് വിജയികൾ കരസ്ഥമാക്കിയത്. ഇൻസാറ്റിന് 7000 രൂപയും കിരൺ ടോംസൺ ട്രോഫിയും ലഭിച്ചു. മുൻ മധ്യപ്രദേശ് ആർമി കമാൻഡ് കളിക്കാരനായിരുന്ന ബെന്നി ഏബ്രഹാം കളിക്കാരെ പരിചയപ്പെട്ടു.
കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സർവീസ് ബാങ്ക് പ്രസിഡന്റ് പി.എം. തോമസ്, വി.എം. മാത്യു, എം.ടി. തോമസ്, വി.എ. ജോസ്, വിപിൻ തോമസ്, പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.