സ്വകാര്യബിരുദദാന സമ്മേളനത്തിനിടെ ഭക്ഷ്യ വിഷബാധ
1547730
Sunday, May 4, 2025 5:15 AM IST
കോഴിക്കോട് : കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന സ്വകാര്യബിരുദദാന സമ്മേളനത്തിനിടെ ഭക്ഷ്യ വിഷബാധ. ഭക്ഷണം കഴിച്ച വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് അസ്വസ്ഥകളുണ്ടായി. ഉച്ചഭക്ഷണമായി വിതരണം ചെയ്ത നെയ്ച്ചോറും ചിക്കന്‍ കറിയും ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയില്‍ കണ്ടെത്തി.
പരിപാടിയുടെ സംഘടകരായ സെന്റര്‍ ഫോര്‍ വിമെന്‍ എംപവര്‍മെന്റ് ആന്‍ഡ് ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യുക്കേഷന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്കി. പിടിച്ചെടുത്ത ഭക്ഷണം കുഴിച്ചുമൂടാനും നിര്‍ദേശം നല്കി. ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഭക്ഷണ വിതരണം ആരംഭിച്ചത്.
പഴകിയ ഭക്ഷണമാണിതെന്നും വിതരണം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഇതോടെ രക്ഷിതാക്കളും ഭക്ഷണം വിതരണക്കാരുടെ തമ്മില്‍ വാക്ക് തര്‍ക്കമായി. തുടര്‍ന്ന് പോലീസും കോര്പ്പറേഷന് ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. മലപ്പുറം തിരുനാവായയുള്ള നാലുപേര്‍ അടങ്ങുന്ന പാചക സംഘമാണ് ഭക്ഷണം തയാറാക്കിയത്.