മോഷണ കേസില്‍ റിമാന്‍ഡ് കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍
1547494
Saturday, May 3, 2025 5:31 AM IST
കൊയിലാണ്ടി: മോഷണ കേസില്‍ റിമാന്‍ഡു കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും മോഷണ കേസില്‍ പിടയില്‍. പട്ടാമ്പി പെരിങ്ങോട് മണക്കാട് വളപ്പില്‍ എം.വി. അജീഷ് (40) ആണ് പോലീസ് പിടിയിലായത്.
കൊല്ലം ടൗണില്‍ നിന്നു ഗുഡ് സ് ഓട്ടോ മോഷ്ടിച്ചു പോകവെ, ആനക്കുളം ബൈപ്പാസിനു സമീപംവച്ച് നാട്ടുകാര്‍പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖരന്റെ നിര്‍ദേശപ്രകാരം ഇയാളെ കസ്റ്റഡിയിലെടുത്തു.
പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ നിരവധി മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഇതിനെ കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും പോലീസ് അറിയിച്ചു.