ആശാവർക്കർമാരോട് കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുത്: യു.കെ. കുമാരൻ
1547506
Saturday, May 3, 2025 5:39 AM IST
കോഴിക്കോട്: സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ കാരുണ്യമില്ലാത്ത നിലപാട് സ്വീകരിക്കരുതെന്ന് എഴുത്തുകാരൻ യു.കെ. കുമാരൻ. പ്രശ്നം പരിഹരിക്കാൻ സർക്കാർ ശ്രമിക്കണം.
സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ അവാർഡ് സമർപ്പണവും ആശാവർക്കർമാരെ ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 25000 രൂപയും പ്രശസ്തിപത്രവും മെമന്റോയുമടങ്ങിയ അവാർഡ് കണ്ണൂർ ചട്ടുകപ്പാറ സ്വദേശി കെ. ദേവിക്കാണ്.
ലഹരിക്കെതിരേ പ്രവർത്തനം നടത്തിയ സദയം ജനറൽ സെക്രട്ടറി എം.കെ. ഉദയകുമാറിനെ ചടങ്ങിൽ ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി.എം. ബൈജു, എം. പ്രകാശ് (പ്രാൺ ലബോറട്ടറി), സദയം വർക്കിംഗ് ചെയർമാൻ സർവ്വദമനൻ കുന്നമംഗലം, എം.കെ. ഉദയകുമാർ, സുനിൽ മുതുവന,
ലയൺസ് ക്ലബ് പ്രസിഡന്റ് പി.എൻ. ശശിധരൻ, കെ.പി.എം. ഭരതൻ, ജിഷ പുളിയത്താലിൽ, പ്രകാശൻ കരിമല, പി. ശിവപ്രസാദ്,ഷേബി ബാലുശേരി, അവാർഡ് ജേതാവ് കെ. ദേവി എന്നിവർ പ്രസംഗിച്ചു.