ഹോം ഗാര്‍ഡിനെ ആക്രമിച്ച പ്രതി പിടിയില്‍
1547500
Saturday, May 3, 2025 5:31 AM IST
കുന്നമംഗലം : കളന്തോട് വെച്ച് ഡ്യൂട്ടിയ്ക്കിടയില്‍ ഹോംഗാര്‍ഡിനെ ആക്രമിച്ച പ്രതി അറസ്റ്റില്‍. അമ്പലക്കണ്ടിയില്‍ പ്രബുലന്‍ എന്ന അബ്ബാസ് (39) നെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കളന്തോട് വെച്ച് മദ്യലഹരിയില്‍ വീട്ടുകാരെ ആക്രമിക്കുന്നതായി കണ്ട്രോള് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയില്‍ ആയിരുന്ന കുന്ദമംഗലം പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
വീട്ടിലെത്തിയ പോലീസിനെ കണ്ട് പ്രതി അക്രമാസക്തനായി വീട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച പോലീസിനു നേരെ പ്രതി തിരിയുകയും, ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നമംഗലം പോലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡിനെ യൂണിഫോമില്‍ പിടിച്ച് വലിച്ച് ആക്രമിക്കുകയും ചെയ്തു.
തികഞ്ഞ മദ്യപാനിയായ പ്രതി വീട്ടുകാരെ ആക്രമിക്കുന്നത് നിത്യസംഭവമാണെന്നും ഇയാള്‍ക്കെതിരേ അടിപിടിക്ക് കേസ് ഉണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.