ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്
1547497
Saturday, May 3, 2025 5:31 AM IST
താമരശേരി: കുടുക്കിൽ ഉമ്മരത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്കേറ്റു. താമരശേരി വാടിക്കൽ ലത്തീഫ് (58), ഈങ്ങാപ്പുഴ പൂലോട് ഫിദ (15), ഫാസില (38), സയാൻ (9), ഫാരിസ (40), ഫൈഹ (12) എന്നിവർക്കാണ് പരിക്കേറ്റത്.
രണ്ടു പേരുടെ നില ഗുരുതരമാണ്. താമരശേരി കുടുക്കിൽ - ഉമ്മരം ലിങ്ക് റോഡിൽ വൈകുന്നേരം ആറോടെയായിരുന്നു അപകടം. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എല്ലാവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.