കോഴിക്കോട് നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട
1547733
Sunday, May 4, 2025 5:15 AM IST
കോഴിക്കോട്: ഹൈലൈറ്റ് മാളിന്റെ മുന്നിലുള്ള മേൽപാലത്തിന്റെ താഴെ വച്ച് 251.78 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂർ രാരംപറമ്പിൽ വീട്ടിൽ രവീന്ദ്രന്റെ മകൻ ആർ.പി. അജയ് (25) ആണ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച ബുള്ളറ്റും കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിൽ നിന്നും വൻതോതിൽ മയക്കുമരുന്നെത്തിച്ച് കോഴിക്കോട് മലപ്പുറം ജില്ലയിൽ വിതരണം ചെയ്യുന്ന ശൃംഗലയിലെ വലിയ ഒരു കണ്ണിയാണ് പിടിക്കപ്പെട്ടത്.
ഗൂഗിൾ മാപ്പ് വഴി ലൊക്കേഷൻ അയച്ചുകൊടുത്ത് ആവശ്യക്കാർ ലൊക്കേഷനിൽ ചെന്ന് മയക്കുമരുന്ന് കളക്റ്റ് ചെയ്യുന്ന രീതിയാണ് പ്രതി നടപ്പിലാക്കികൊണ്ടിരിക്കുന്നത്.