മലയോര ഹൈവേ : ഒപ്പു ശേഖരണവുമായി കോൺഗ്രസ്
1547503
Saturday, May 3, 2025 5:39 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ ടൗണിലടക്കം മലയോര ഹൈവേയുടെ പ്രവർത്തി നല്ലരീതിയിൽ നടത്താത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ജനകീയ ഒപ്പുശേഖരണവുമായി മണ്ഡലം കോൺഗ്രസ് കമ്മറ്റി. ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ പ്രവർത്തി പ്രശ്നം പരിഹരിക്കാൻ നാഥനില്ലാത്ത സ്ഥിതിയിലാണ് കൊയിലാണ്ടി താലൂക്ക് വികസന സമിതിക്ക് സമർപ്പിക്കുന്ന കൂട്ട പരാതിയുടെ ഭാഗമായി ഒപ്പുശേഖരിച്ചത്.
റോഡ് വികസനത്തിനായി പെരുവണ്ണാമൂഴി ചക്കിട്ടപാറ ചെമ്പ്ര റൂട്ടിൽ സർക്കാറിന്റെ പക്കലുള്ള മുഴുവൻ ഭൂമിയും മലയോര ഹൈവേക്കായി പൂർണമായി ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ആവശ്യം. ഒപ്പുശേഖരണ പരിപാടി കോൺഗ്രസ് നേതാവ് ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി അധ്യക്ഷത വഹിച്ചു.
ബാബു കൂനന്തടം, ജെയിംസ് മാത്യു, ഷാജു മാളിയേക്കൽ, എബിൻ കുംബ്ലാനി, ജെയിൻ ജോൺ, ഗിരീഷ് കോമച്ചം കണ്ടി, അസീസ് ചക്കിട്ടപാറ എന്നിവർ നേതൃത്വം നൽകി.