ഗതാഗത നിയന്ത്രണം
1547509
Saturday, May 3, 2025 5:39 AM IST
കോഴിക്കോട്: സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം മൂന്നുമുതല്‍ ഗതാഗത നിയന്ത്രണം. മാനാഞ്ചിറ ബിഇഎം സ്കൂളിന് അടുത്തുനിന്നും ബീച്ചിലേക്ക് ഘോഷയാത്ര നടക്കുന്നതിനാൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഘോഷയാത്രയിൽ പങ്കെടുക്കുന്നവരെ കൊണ്ടുവരുന്ന, നടക്കാവ്, എരഞ്ഞിപ്പാലം, മലപ്പറമ്പ്, തൊണ്ടയാട്, വഴി വരുന്ന വാഹനങ്ങൾ സ്കൂളിന് സമീപം നിർത്തി ആളെ ഇറക്കി എൽഐസി മാനാഞ്ചിറ ചുറ്റി കണ്ണൂർ റോഡിൽ പ്രവേശിച്ച് ക്രിസ്ത്യൻ കോളേജ് ഗാന്ധി റോഡ് വഴി നോർത്ത് ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതാണ്.
മീഞ്ചന്ത, മാങ്കാവ് പുഷ്പ ജംഗ്ഷൻ വഴി വരുന്ന വാഹനങ്ങൾ റെയിൽവേ വഴി വന്ന് മാനാഞ്ചിറ യിൽ നിന്ന് കണ്ണൂർ റോഡിൽ പ്രവേശിച്ച് ഹെഡ് പോസ്റ്റ് ഓഫീസിനു മുൻവശം ആളുകളെ ഇറക്കി ക്രിസ്ത്യൻ കോളജ് ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് വഴി നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യേണ്ടതാണ്.