നാല് ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് യാഥാര്‍ഥ്യമായി
1548083
Monday, May 5, 2025 5:30 AM IST
കോഴിക്കോട്: ക്ഷീര കര്‍ഷകരുടെ വീട്ടുപടിക്കല്‍ സേവനം ലഭ്യമാക്കുന്നതിനായി റീബിള്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഒരു മൊബൈല്‍ സര്‍ജറി യൂണിറ്റും സജ്ജമായിട്ടുണ്ട്. പേരാമ്പ്ര, പന്തലായനി, കോഴിക്കോട്, വടകര ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുക.