തൊഴിലാളിക്ക് സൂര്യതാപം ഏറ്റു
1548081
Monday, May 5, 2025 5:30 AM IST
കോടഞ്ചേരി: കോടഞ്ചേരിയിൽ കരിങ്കൽ പണിക്കിടെ തൊഴിലാളിക്ക് സൂര്യതാപം ഏറ്റു. കഴിഞ്ഞദിവസം തോട്ടുംമുഴിയിൽ പണിയെടുക്കുന്നതിനിടെ കളപ്പാട്ട് മത്തായി (69)ക്കാണ് സൂര്യതാപം ഏറ്റത്.
കൈയ്യുടെ തൊലിപ്പുറത്ത് കുമിള പോലെ രൂപപ്പെടുകയും തൊലി പോയ നിലയിലുമാണ്. കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.