സാമ്രാജ്യത്വ ശക്തികൾ യുദ്ധത്തിന് മുറവിളി കൂട്ടുന്നു: സത്യൻ മൊകേരി
1548090
Monday, May 5, 2025 5:43 AM IST
പേരാമ്പ്ര: ലോക സാമ്പത്തിക ശക്തികൾ കുത്തക താൽപര്യങ്ങൾക്കു വേണ്ടി രാഷ്ട്രങ്ങളെ കീഴ്പ്പെടുത്തി സാമ്രാജ്യത്വം വളർത്താനുള്ള ശ്രമങ്ങളാണ് കണ്ടു വരുന്നതെന്ന് സിപിഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ സെക്രട്ടറി സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. സിപിഐ പേരാമ്പ്ര മണ്ഡലം പ്രതിനിധി സമ്മേളനം കായണ്ണയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം എന്നും ജനജീവിതത്തെ ദുസഹമാക്കുകയാണ് ചെയ്തത്. സാമ്രാജ്യത്വ കഴുകൻമാർ ഇതിനായി വട്ടമിട്ട് പറക്കുന്നുവെന്ന് സത്യൻ മൊകേരി ചൂണ്ടിക്കാട്ടി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ എംഎൽഎ, സിപിഐ ജില്ലാ അസി: സെക്രട്ടറി പി.കെ. നാസർ, ആർ. ശശി, അജയ് ആവള എന്നിവർ പ്രസംഗിച്ചു.