ആസ്റ്റർ മിംസിൽ പിഎംആർ വിഭാഗം പ്രവർത്തനം ആരംഭിച്ചു
1548412
Tuesday, May 6, 2025 7:37 AM IST
കോഴിക്കോട്: അസുഖങ്ങൾ കൊണ്ടും അപകടങ്ങൾ കൊണ്ടും ശരീരത്തിന്റെ ചലനം നഷ്ടപ്പെട്ടവർക്ക് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ച് പോക്കിന് സാധ്യമാകുന്ന കേരളത്തിലെ ഏറ്റവും മികച്ച എഐ-വിആർ സൗകര്യങ്ങളോടെയുള്ള പിഎംആർ വിഭാഗം പ്രവർത്തനം ആരംഭിച്ചു.
നവീകരിച്ച പിഎംആർ വിഭാഗത്തിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു. അത്യാധുനിക സജ്ജീകരങ്ങളുള്ള ആശുപത്രികളിൽ ഇത്തരം വിഭാഗങ്ങളുടെ പ്രവർത്തനവുംകൂടി വരുന്നതോടെ രോഗികൾക്ക് അത് കൂടുതൽ ആശ്വാസം നൽകുന്നതിനും വേഗത്തിൽ രോഗമുക്തി നേടുന്നതിനും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഫിസിയാട്രിസ്റ്റ് (റിഹാബിലിറ്റേഷൻ വിദഗ്ദ്ധൻ), ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ്, പ്രോസ്തറ്റിസ്റ്റ്, ഓർത്തോട്ടിസ്റ്റ്, റിഹാബിലിറ്റേഷൻ നഴ്സുമാർ, സൈക്കോളജിസ്റ്റ്, സാമൂഹികപ്രവർത്തകർ എന്നിവരടങ്ങിയ ടീമിലുടെ പിഎംആറിന്റെ പ്രവർത്തനം നടക്കുന്നത്.
ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക, ആസ്റ്റർമിംസ് സിഎംഎസ് ഡോ. ഏബ്രഹാം മാമൻ, ഡോ. നൗഫൽ ബഷീർ, പിഎംആർ വിഭാഗം മേധാവി ഡോ. കെ.പി. ആയിഷ റുബീന തുടങ്ങിയവർ പങ്കെടുത്തു.