കോ​ഴി​ക്കോ​ട്: ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 12 വ​രെ കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന "എ​ന്‍റെ കേ​ര​ളം' പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്തോ​ണ്‍ ന​ഗ​ര​വീ​ഥി​ക​ളി​ല്‍ മേ​ള​യു​ടെ വി​ളം​ബ​ര​മാ​യി.

മ​നോ​ര​മ ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച് മാ​നാ​ഞ്ചി​റ​യി​ല്‍ അ​വ​സാ​നി​ച്ച വാ​ക്ക​ത്തോ​ണ്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എം. സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ, തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പ്ര​പു പ്രേം​നാ​ഥ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ സൗ​മ്യ ച​ന്ദ്ര​ന്‍, സം​സ്ഥാ​ന എ​ന്‍​എ​സ്എ​സ് ഓ​ഫീ​സ​ര്‍ ആ​ര്‍.​എ​ന്‍ അ​ന്‍​സ​ര്‍, ജി​ല്ലാ എ​ന്‍​എ​സ്എ​സ് കോ​ഓ​ഡി​നേ​റ്റ​ര്‍ ഫ​സീ​ല്‍ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.