ആര് കെ പൊറ്റശ്ശേരി അവാര്‍ഡ് ശ്രീകുമാര്‍ മാവൂരിന്
1548404
Tuesday, May 6, 2025 7:37 AM IST
കോഴിക്കോട്: പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആര്.കെ പൊറ്റശ്ശേരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ആര്.കെ പൊറ്റശ്ശേരി പുരസ്കാരത്തിന് യുവശില്പിയും ചിത്രകാരനുമായ ശ്രീകുമാര്‍ മാവൂര്‍ അര്‍ഹനായി.
10,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഈ മാസം 11ന് ഗുരുകുലം ആര്‍ട് ഗാലറിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ,കെ ശശീന്ദ്രന് അവാര്‍ഡ് സമ്മാനിക്കുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്മാന് ഗുരുകുലം ബാബു, ആര്,കെ മധു, രമേഷ് മാണിക്യന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.