ത്രിദിന നീന്തൽ പരിശീലനം സമാപിച്ചു
1548411
Tuesday, May 6, 2025 7:37 AM IST
തിരുവമ്പാടി : മുക്കം അഗ്നിരക്ഷാ സേനയും ജെസിഐ കാരശ്ശേരിയും സംയുക്തമായി മുങ്ങിമരണങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ത്രിദിന നീന്തൽ പരിശീലനം സമാപിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു.
തിരുവമ്പാടി ഹിൽസ് സ്വിമ്മിങ് പൂളിൽ മൂന്നു ദിവസമായി നടന്ന നീന്തൽ പരിശീലന ക്യാമ്പിനാണ് സമാപനമായത് നീന്തിവാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ റന ഫാത്തിമയുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. ജെസിഐ കാരശ്ശേരി പ്രസിഡന്റ് മുഹമ്മദ് ആസാദ് ചടങ്ങിൽ അധ്യക്ഷനായി.