നഴ്സസ് വാരാഘോഷത്തിന് തുടക്കമായി
1548405
Tuesday, May 6, 2025 7:37 AM IST
കോഴിക്കോട്: ജില്ലാ നഴ്സസ് വാരാഘോഷത്തിനു തുടക്കമായി.രാവിലെ മുതലക്കുളം മൈതാനിയില്‍നിന്ന് ആരംഭിച്ച വിളംബര യാത്രയോടെയാണ് വാരാഘോഷം തുടങ്ങിയത്. വിളംബര ജാഥയില്‍ നൂറ് കണക്കിന് നഴ്സുമാര്‍ അണിനിരന്നു.
റാലിക്ക് ശേഷം ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി ബലൂണുകള്‍ പറത്തി.ജില്ലാ നഴ്സിംഗ് ഓഫീസര്‍ പദ്മിനി.സി പതാക ഉയര്‍ത്തി. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്.മീണ ഉദ്ഘാടനം ചെയ്തു. ഡിഎംഒ ഡോ. എന്‍. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.സിന്ധു ഡി. നായര്‍, പി.ജി സന്തോഷ,പി.സി സുനിത, ശോഭന കുമാരി ,ഗീതാ കുമാരി എ, ഇന്ദിര ടി, ഷീബ എല്‍.വി, വനജ കെ, ഷീബ പി, സോളി ജോസഫ്, ബെസ്സി ജോസഫ്, അരുണ്‍കുമാര്‍ പി വി എന്നിവര്‍ സംസാരിച്ചു.