സെമിനാർ നടത്തി
1548409
Tuesday, May 6, 2025 7:37 AM IST
കോഴിക്കോട്: ലോകത്ത് ഏറ്റവും മികച്ച ഭരണഘടനയുണ്ടായിട്ടും നമ്മുടെ രാജ്യത്ത് ജനാധിപത്യവും നിയമവ്യവസ്ഥയും പരീക്ഷണം നേരിടുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. ജനാധിപത്യം ഉപയോഗിച്ചു കൊണ്ട് ഫാഷിസം എങ്ങനെ നടപ്പാക്കാം എന്നതാണ് ഇന്ത്യയിലെ ഭരണകൂടം തെളിയിച്ചു കൊണ്ടിരിക്കുന്നത്. ജനാഭിലാഷമല്ല കോർപ്പറേറ്റ് ഭീമൻമാരുടെ ഇഛയാണ് ഭരണകൂടത്തിന് പ്രധാനം എന്നു വന്നിരിക്കുന്നു. ഇതിനെതിരെ ജനങ്ങൾ തന്നെ രംഗത്തിറങ്ങണം -അദ്ദേഹം പറഞ്ഞു.
കൾച്ചറൽ ഇനിഷ്യേറ്റീവ് കേരള കോഴിക്കോട്ട് സംഘടിപ്പിച്ച വംശഹത്യയും എമ്പുരാനും സെമിനാർ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ സംസാരിക്കുന്നവർക്കെതിരെ അന്വേഷണ ഏജൻസികളെ വിട്ട് പീഡിപ്പിക്കുന്ന സിനിമയിലെ രംഗം യഥാർത്ഥ ജീവിതത്തിൽ ആവർത്തിക്കുന്നതാണ് നാം കാണുന്നത്. ഇതിൽ അവർക്ക് ഒട്ടും ലജ്ജ തോന്നാത്തത്അൽഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഇനിഷ്യേറ്റീവ് സംസ്ഥാന പ്രസിഡന്റ് വി.കെ. മൂസ അധ്യക്ഷത വഹിച്ചു.