ബൈപാസ് റോഡ് യാഥാർത്ഥ്യമാകാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണം
1548415
Tuesday, May 6, 2025 7:37 AM IST
കൂരാച്ചുണ്ട് :അനുദിനം ഗതാഗതക്കുരുക്ക് മൂലം ദുരിതം അനുഭവിക്കുന്ന കൂരാച്ചുണ്ട് നിവാസികളുടെ സ്വപ്നമായ ബൈപാസ് റോഡ് യാഥാർത്ഥ്യമാകാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കാൻ സംസ്ഥാന സർക്കാരും എംഎൽഎയും പഞ്ചായത്ത് അധികൃതരും ആത്മാർത്ഥമായി ശ്രമം നടത്തണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ബൈപാസ് റോഡിനുവേണ്ടി കൂരാച്ചുണ്ടിലെ ജനങ്ങൾ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. റോഡിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായുള്ള അലൈൻമെന്റ്, പൈലിംഗ് തുടങ്ങിയവ നടത്തിയെങ്കിലും സർക്കാർ ഭാഗത്തു നിന്നും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. ഒട്ടുമിക്കദിവസങ്ങളിലും കൂരാച്ചുണ്ട് അങ്ങാടി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നുണ്ട്.
മാത്രമല്ല ഇവിടെ വാഹന പാർക്കിംഗ് സംവിധാനക്കുറവും റോഡിന്റെ വീതി കുറവുമെല്ലാമാണ് കാരണമാകുന്നത്. കൂരാച്ചുണ്ടിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായുള്ള ടൗണിലെ പ്രവർത്തികൾ വൈകുന്നത് ഗതാഗതക്കുരുക്കിന് ആക്കം വർധിപ്പിക്കുന്നുണ്ട്.ഈ അവസ്ഥയിൽ ബൈപാസ് റോഡ് യാഥാർത്യമാക്കാൻ എത്രയും വേഗം നടപടി വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.വി. കുഞ്ഞപ്പൻ നഗറിൽ നടന്ന സമ്മേളനംടി.കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.മുരളി ,സി.കെ ബാലകൃഷ്ണൻ,എ.കെ. പ്രേമൻ, പി.ടി. തോമസ്, വിനു മ്ലാക്കുഴിയിൽ, ഗോപാലൻ
മണ്ടോപ്പാറ, പീറ്റർ കിങ്ങിണിപ്പാറ,എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായിഎ.കെ. പ്രേമൻ (സെക്രട്ടറി)ടി.കെ.ശിവദാസൻ (അസി. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.