ഫെസ്റ്റ് കഴിഞ്ഞിട്ടും കമാനങ്ങൾ നോക്കു കുത്തിയായി റോഡിൽ തന്നെ
1548093
Monday, May 5, 2025 5:43 AM IST
ചക്കിട്ടപാറ: ഏപ്രിൽ 15 മുതൽ 22 വരെയായിരുന്നു പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്. ഇത് കഴിഞ്ഞിട്ട് 12 ദിവസം പിന്നിട്ടെങ്കിലും പാതകൾ കവർ ചെയ്ത് സ്ഥാപിച്ച സ്വാഗത കമാനങ്ങൾ മാറ്റാതെ നോക്കു കുത്തിയായി നിൽക്കുകയാണ്. ചക്കിട്ടപാറ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിലാണ് ഇത് സ്ഥാപിച്ചത്.
ചക്കിട്ടപാറ ടൗണിന്റെ സെന്റർ ഭാഗത്താണ് ഒരു കമാനം. ഓട്ടോസ്റ്റാന്റിനും യാത്രക്കാരെ കയറ്റാനായി ബസുകൾ നിർത്തുന്ന സ്ഥലത്തിനടുത്തുമാണിത്. കമാനം കാരണം പലപ്പോഴും ഇവിടെ ഗതാഗത കുരുക്കിന് ഇടയാകുന്നുണ്ട്. പെരുവണ്ണാമൂഴിയിലും പൊതു ശല്യമുണ്ടാക്കി ഒരു കമാനമുണ്ട്.