അപകടത്തില്‍പ്പെട്ടവരെ കണ്ട് വാഹനത്തില്‍ നിന്നിറങ്ങി ഇടപെട്ട് പ്രിയങ്കഗാന്ധി
1548079
Monday, May 5, 2025 5:30 AM IST
താമരശേരി: വഴിമധ്യേ അപകടത്തില്‍പ്പെട്ടവരെ കണ്ട് വാഹനം നിറുത്തി ഇറങ്ങി ചികിത്സ ഉറപ്പാക്കാന്‍ ഇടപെടലുകള്‍ നടത്തി വയനാട് എംപി പ്രിയങ്കാഗാന്ധി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കല്‍പ്പറ്റയിലേക്കുള്ള യാത്രമധ്യേ ശനിയാഴ്ച രാത്രി ഈങ്ങാപ്പുഴയില്‍ ഉണ്ടായ കാര്‍ അപകടം ശ്രദ്ധയില്‍ പെട്ട പ്രിയങ്ക വാഹനം നിര്‍ത്തി ഇറങ്ങുകയും തന്റെ വാഹനവ്യൂഹത്തിലെ ഡോക്ടറെ വരുത്തി പരിക്കേറ്റവരെ പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയാണ് പ്രിയങ്ക ഗാന്ധി യാത്ര തുടര്‍ന്നത്.
കൊയിലാണ്ടി സ്വദേശിയായ നൗഷാദും കുടുംബവും സഞ്ചാരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.