ഫ്രഷ് കട്ട് താൽക്കാലികമായി പ്രവർത്തനം നിർത്തി
1548410
Tuesday, May 6, 2025 7:37 AM IST
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയതും കോഴിക്കോട് ജില്ലയിലെ ഏക കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് ക്കട്ട് താൽക്കാലികമായി അറ്റകുററ പണികൾക്കായി പ്രവർത്തനം നിർത്തിവെച്ചു.
മലിനീകരണ നിയന്ത്രണ ബോർഡും, ശുചിത്വമിഷനും, ഗ്രാമ പഞ്ചായത്തും , ഡിഎല്എഫ്എംസിയും നിഷ്കർഷിക്കുന്ന വ്യവസ്ഥകളും,നാട്ടുകാരുടെ ആശങ്കകളും പരിഹരിച്ചതിനു ശേഷം മാത്രമേ ഫാക്ടറി തുടർന്ന് തുറന്നു പ്രവർത്തിക്കുകയുള്ളൂ.
ഉദ്യോഗസ്ഥരുടെയും, ഫാക്ടറി ഉടമകളുടെയും, സമരസമിതി പ്രവർത്തകരുടെയും മേൽനോട്ടത്തിലായിരിക്കും ഫാക്ടറിയുടെ നവീകരണ പ്രവർത്തി നടത്തുകയെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.എന്നാൽ ജില്ലയിലെ മാലിന്യ നീക്കത്തെ ഇത് ബാധിക്കില്ലെന്നും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഫാക്ടറി മാനേജ്മെന്റ് വ്യക്തമാക്കി.പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേഗത്തിൽ പ്ലാന്റ് തുടർന്ന് പ്രവർത്തിക്കുന്നതാണെന്നും മാനേജ്മെന്റ് അറിയിച്ച. 2019 മുതലാണ് ഫ്രഷക്കട്ട് ഫാക്ടറിയുടെ പ്രവർത്തനം ആരംഭിച്ചത്.