ഇഫയുടെ അഗ്രിക്കള്‍ച്ചര്‍ നഴ്സറി ഉദ്ഘാടനം ചെയ്തു
1548085
Monday, May 5, 2025 5:31 AM IST
താമരശേരി: താമരശേരി രൂപതയുടെ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ എത്തിക്സിന്റെ (ഇഫ) ആഭിമുഖ്യത്തില്‍ ആരംഭിച്ച അഗ്രിക്കള്‍ച്ചറല്‍ നഴ്സറിയുടെ ഉദ്ഘാടനവും വെഞ്ചിരിപ്പും താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വ്വഹിച്ചു.
താമരശേരി ബിഷപ്സ് ഹൗസിന്റെ അടുത്തായി ആരംഭിച്ച നഴ്സറിയില്‍ പൂച്ചെടികള്‍, ഫലവൃക്ഷത്തൈകള്‍, വിത്തുകള്‍, ചെടിച്ചട്ടികള്‍, വളം, ജൈവ കീടനാശിനികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ഗ്രോബാഗുകള്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ ലഭിക്കും. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ വില്‍ക്കാനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.