കേരള ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു
1549177
Friday, May 9, 2025 5:39 AM IST
താമരശേരി: സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ കപ്പ് നാഷണൽ കിരീടത്തിനായി മഹാരാഷ്ട്രയിലേക്ക് പുറപ്പെടുന്ന കേരള ടീമിന്റെ ജേഴ്സി സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എഡ്വേർഡ് പ്രകാശനം ചെയ്തു.
ചടങ്ങിൽ സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷിജോ സ്കറിയ, ജില്ലാ സെക്രട്ടറി വിപിൻ സോജൻ, ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവ് എസ്. ശ്രേയ, കോച്ച്മാരായ കെ. അക്ഷയ്, വിപിൽ വി. ഗോപാൽ എന്നിവർ പ്രസംഗിച്ചു. നിലവിൽ കേരള പുരുഷ വനിതാ ടീമുകൾ ചാമ്പ്യൻമാരാണ്.