ആരോഗ്യ സേനാംഗങ്ങൾക്ക് പരിശീലനം
1549180
Friday, May 9, 2025 5:46 AM IST
കൂരാച്ചുണ്ട്: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്തിലെ ആരോഗ്യ സേനാംഗങ്ങൾക്കായി പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വിൻസി തോമസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു, പഞ്ചായത്തംഗം ആൻസമ്മ ജോസഫ്, സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയൻ, പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ് എന്നിവർ പ്രസംഗിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ എ.സി. അരവിന്ദൻ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.