വോളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു
1548623
Wednesday, May 7, 2025 4:49 AM IST
മുക്കം: കാരശേരി ആശ്വാസ് പാലിയേറ്റീവിന്റെ ശാക്തീകരണത്തിന്റെ ഭാഗമായി വോളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്തിലെ കിടപ്പ് രോഗികൾക്ക് സമാശ്വാസമേകാൻ കൂടുതൽ പരിചരണങ്ങൾ നൽകുന്നതിന് വേണ്ടി വളണ്ടിയർമാരെ സജ്ജമാക്കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്.
പരിശീലന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എം.ടി. സെയ്ത് ഫസൽ അധ്യക്ഷത വഹിച്ചു. ട്രഷറർ ജി. അബ്ദുൽ അക്ബർ, കോ ഓർഡിനേറ്റർ നടുക്കണ്ടി അബുബക്കർ, സംസ്ഥാന ട്രെയിനർ പി.കെ അബ്ദുൽ ഖാദർ, സലീം വലിയ പറമ്പ്, കെ.സി അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.