കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡ് ചി​പ്പി​ലി​ത്തോ​ട് പ്ര​ദേ​ശ​ത്ത് റോ​ഡ് സൈ​ഡി​ലും നീ​ർ​ച്ചാ​ലി​ലു​മാ​യി മാ​ലി​ന്യം ത​ള്ളി​യ വാ​ഹ​ന​വും ഡ്രൈ​വ​റെ​യും ര​ണ്ടു സ​ഹാ​യി​ക​ളെ​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12.30ന് ​അ​സ്വാ​ഭാ​വി​ക​മാ​യി ടാ​ങ്ക​ർ ലോ​റി ചി​പ്പി​ലി​ത്തോ​ട് തു​ഷാ​ര​ഗി​രി റൂ​ട്ടി​ൽ കൂ​ടി ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഈ ​വാ​ഹ​നം ത​ട​ഞ്ഞു​വ​ച്ചു.

പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യം ത​ള്ളി​യ വാ​ഹ​ന​വും ഡ്രൈ​വ​റെ​യും സ​ഹാ​യി​ക​ളാ​യ ര​ണ്ടു​പേ​രെ​യും പോ​ലീ​സി​ന് കൈ​മാ​റി. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന അ​ബ്ദു​ൽ ന​ജീ​ബ്, മ​റ്റു പ്ര​തി​ക​ളാ​യ പ്ര​വീ​ൺ നാ​യ​ർ, മു​ഹ​മ്മ​ദ് ജാ​സി​ഫ് എ​ന്നി​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.