എം.എം. സ്കറിയ അനുസ്മരണം സംഘടിപ്പിച്ചു
1549595
Tuesday, May 13, 2025 6:03 PM IST
കൂരാച്ചുണ്ട്: മുതിർന്ന സിപിഎം നേതാവും മുൻ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം. എം. സ്കറിയയുടെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വി.ജെ. സണ്ണി അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എം. സച്ചിൻദേവ് എംഎൽഎ, ഏരിയ സെക്രട്ടറി ടി.കെ. സുമേഷ്, ലോക്കൽ സെക്രട്ടറി കെ.ജി. അരുൺ, ഷാജി സ്കറിയ എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം കൂരാച്ചുണ്ട് അങ്ങാടിയിൽ നടന്ന റെഡ് വോളണ്ടിയർ മാർച്ചും പ്രകടനവും പൊതുയോഗവും എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു. വി.ജെ. സണ്ണി അധ്യക്ഷത വഹിച്ചു.
ടി.കെ സുമേഷ്, കെ.ജി അരുൺ, ജോസ് ചെരിയൻ, കാർത്തിക വിജയൻ എന്നിവർ പ്രസംഗിച്ചു.