തെരുവുനായ ശല്യം: എബിസി പദ്ധതി നിർത്തണമെന്ന്
1549594
Tuesday, May 13, 2025 6:03 PM IST
തിരുവമ്പാടി: കേരളത്തിൽ ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾ നായ്ക്കളുടെ കടിയേറ്റ് വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ചു. ഈ സാഹചര്യത്തിൽ ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി നിർത്തണമെന്ന് കേരള കോൺഗ്രസ് -എം തിരുവമ്പാടി മണ്ഡലം സായാഹ്ന സദസ് കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
തെരുവുനായ ശല്യം പരിഹരിക്കുവാൻ വന്ധ്യംകരണമാണ് പരിഹാരമെന്ന് പറഞ്ഞ് നടപ്പിലാക്കിയ എബിസി പദ്ധതിയിലൂടെ പാഴാക്കിയത് കാൽ നൂറ്റാണ്ടാണ്. പരിഷ്കൃത രാജ്യങ്ങൾ ചെയ്യുന്നതുപോലെ തെരുവുനായ്ക്കളെ കൊന്നൊടുക്കണമെന്നും സായാഹ്ന സദസ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി മ്ലാക്കുഴി അധ്യക്ഷത വഹിച്ചു. ജോസഫ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, സിജോ വടക്കേൻതോട്ടം, ദിനീഷ് കൊച്ചുപറമ്പിൽ, സണ്ണി പുതുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.