വയനാടിനെ അവഗണിച്ചതിനുള്ള മറുപടിയായിരിക്കും വരുന്ന തെരഞ്ഞെടുപ്പ്: ടി. സിദ്ദിഖ് എംഎൽഎ
1549622
Tuesday, May 13, 2025 6:30 PM IST
കൽപ്പറ്റ: കേന്ദ്ര, സംസ്ഥാന സർക്കാരികളുടെ വയനാടിനോടുള്ള അവഗണനയ്ക്കെതിരേയുള്ള വിധിയെഴുത്തായിരിക്കും ഈ വർഷം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പെന്നും കൽപ്പറ്റ നിയോജകമണ്ഡലത്തിൽ 10 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും യുഡിഎഫ് മികച്ച വിജയം നേടി ഭരണം നേടുമെന്നും എംഎൽഎ പറഞ്ഞു.
ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതർക്കുള്ള വാടക കുടിശിക മുടങ്ങിക്കിടക്കുകയാണ്.
ദുരിതബാധിതരുടെ ജീവനോപാതിക്കുള്ള യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. ടൗണ്‍ഷിപ്പ് ഭൂമിയായ കൽപ്പറ്റ എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളികളെ വഞ്ചിക്കുന്നതാണ് സർക്കാർ നിലപാട്. തൊഴിലാളികൾക്കുള്ള ക്ഷേമനിധി പെൻഷൻ 14 മാസമായി മുടങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലും ഇടതുപക്ഷ സർക്കാർ വാർഷികാഘോഷത്തിന്റെ പേര് പറഞ്ഞു കോടിക്കണക്കിന് രൂപ ധൂർത്തടിച്ചു മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൽപ്പറ്റ നിയോജകമണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം മിഷൻ 2025 എന്ന പേരിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിശീലന ക്യാന്പ് ഉദ്ഘാടനം ചെയ്ത് പ്രസംക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അംഗം പി.പി. ആലി അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, വി.എ. മജീദ്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, പോൾസണ്‍ കൂവക്കൽ, സംഷാദ് മരക്കാർ, എം.ജി. ബിജു, പി.കെ. അബ്ദുറഹിമാൻ, ബിനു തോമസ്, നജീബ് കരണി, നിസി അഹമ്മദ്,
എൻ.സി. കൃഷ്ണകുമാർ, ശോഭന കുമാരി, മോയിൻ കടവൻ, പി. വിനോദ് കുമാർ, ഗിരീഷ് കൽപ്പറ്റ, ഒ.വി. റോയി, മുഹമ്മദ് ബാവ, ജോയ് തൊട്ടിത്തറ, ഷാജി വട്ടത്തറ, എബിൻ മുട്ടപ്പള്ളി, സി. സുരേഷ് ബാബു, എ.എ. വർഗീസ്, സി.സി. തങ്കച്ചൻ, എ.എ. വർഗീസ്, ചന്ദ്രിക കൃഷ്ണൻ, സി.എ. അരുണ്‍ദേവ്, ഹർഷൽ കോന്നാടൻ തുടങ്ങിയവർ പ്രസംഗിച്ചു.