വഴിയോര വിശ്രമകേന്ദ്രം, വനിതാ സംരംഭക സമുച്ചയം: ശിലാസ്ഥാപനം നടത്തി
1549625
Tuesday, May 13, 2025 6:30 PM IST
മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെയും വനിതാ സംരംഭക സമുച്ചയത്തിന്റെയും ശിലാസ്ഥാപനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്സണ് സി.കെ. രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാൻ, തവിഞ്ഞാൽ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ലൈജി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. വിജയൻ, മീനാക്ഷി രാമൻ, എ.എൻ. സുശീല, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. വിജോൾ,
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് പി. കല്യാണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് സൽമ മോയിൻ, പി. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ദ്വൈരൈ സ്വാമി, ജോയിന്റ് ബിഡിഒ ആലി വള്ളി, തുടങ്ങിയവർ പങ്കെടുത്തു.
വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ 69 ലക്ഷം രൂപ ചെലവിലാണ് വഴിയോര വിശ്രമ കേന്ദ്രം(ടേക് എ ബ്രേക്ക്) ഒരുക്കുന്നത്. 69 ലക്ഷം രൂപ ചെലവിലാണ് വഴിയോര വിശ്രമ കേന്ദ്രം(ടേക് എ ബ്രേക്ക്) ഒരുക്കുന്നത്. നഗരത്തിന്റെ ഹൃദയഭാഗത്ത് 11.095 കോടി രൂപ ചെലവിലാണ് വനിതാ സംരംഭകർക്ക് പ്രത്യേക വിപണന സമുച്ചയം തയാറാക്കുന്നത്.