പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം: സിപിഐ-എംഎൽ റെഡ്സ്റ്റാർ
1549624
Tuesday, May 13, 2025 6:30 PM IST
കൽപ്പറ്റ: ദുരന്തബാധിതരുടെ വാടക കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും ഭൂമിയേറ്റെടുക്കൽ വിദേശ ബിനാമി കന്പനി ഹാരിസണ്‍സും പിണറായി സർക്കാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്നും സിപിഐ-എംഎൽ റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാലവർഷം വരാനിരിക്കെ മേപ്പാടി, വൈത്തിരി, പൊഴുതന അടക്കമുള്ള പരസ്ഥിതിലോല പഞ്ചായത്തുകളിൽ മണ്‍സൂണ്‍ ഷെൽട്ടറുകളുടെ നിർമാണം അടിയന്തിരമായി പൂർത്തിയാക്കമെന്നും ദുരന്തമേഖലയിലെ അർഹരായ മുഴുവൻ കുടുംബങ്ങളെയും പുരരധിവാസത്തിൽ ഉൾപ്പെടുത്തുകയും ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം. ജോർജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോണ്സണ് തുടങ്ങിയവർ പ്രസംഗിച്ചു.