ഭാ​ര്യ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച ഗൃ​ഹ​നാ​ഥ​ൻ അ​റ​സ്റ്റി​ൽ
Friday, December 9, 2022 12:41 AM IST
കാ​സ​ർ​ഗോ​ഡ്: ഭാ​ര്യ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ 55കാ​ര​നെ വി​ദ്യാ​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​തും​ക​ട​വ് ഊ​ജം​പാ​ടി​യി​ലെ അ​ബ്ദു​ല്ല​ക്കു​ഞ്ഞി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സം​ഭ​വം. ഭാ​ര്യ ഫ​രീ​ദ(42)​യെ​യും മ​ക​ൾ ഫാ​ത്തി​മ​ത്ത് ഫ​ർ​സാ​ന(22)​യെ​യും ആ​ക്ര​മി​ച്ച​തി​നാ​ണ് കേ​സ്. പി​ക്കാ​സ് കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ്.