സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ര്‍​വഹി​ച്ച് ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍
Friday, April 26, 2024 11:02 PM IST
കൊല്ലം :ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ വോ​ട്ട​വ​കാ​ശ​മു​ള്ള നൂ​റി​ല​ധി​കം അ​ന്തേ​വാ​സി​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഗാ​ന്ധി​ഭ​വ​ന് സ​മീ​പ​ത്തെ കു​ണ്ട​യം ഗ​വ. മു​സ്ലിം എ​ല്‍.​പി. സ്‌​കൂ​ളി​ലെ 28-ാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​യി​രു​ന്നു അ​ഗ​തി​ക​ൾ വോ​ട്ട് ചെ​യ്ത​ത്.

ഗാ​ന്ധി​ഭ​വ​നി​ലെ വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ല്‍ രാ​വി​ലെ മു​ത​ല്‍ ത​ന്നെ അ​ന്തേ​വാ​സി​ക​ളെ സേ​വ​ന​പ്ര​വ​ര്‍​ത്ത​ക​ര്‍ വോ​ട്ട് ചെ​യ്യാ​നാ​യി കൊ​ണ്ടു​പോ​യി. കി​ട​പ്പു​രോ​ഗി​ക​ള്‍ ഏ​റെ​യു​ള്ള ഗാ​ന്ധി​ഭ​വ​നി​ല്‍ നേ​ര​ത്തെ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പോ​സ്റ്റ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.