നി​ശ​ബ്ദ​പ്ര​ചാ​ര​ണ​വേ​ള​യി​ലും നി​റ​ഞ്ഞു​നി​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ള്‍
Friday, April 26, 2024 1:52 AM IST
കാ​സ​ര്‍​ഗോ​ഡ്: പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്താ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ശേ​ഷി​ക്കെ നി​ശ​ബ്ദ പ്ര​ചാ​ര​ണ വേ​ള​യി​ലും നി​റ​ഞ്ഞു​നി​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. നി​ശ​ബ്ദ പ്ര​ചാ​ര​ണ​ദി​ന​ത്തി​ല്‍ മൂ​ന്നാം​മൈ​ല്‍ സ്‌​നേ​ഹാ​ല​യം സ​ന്ദ​ര്‍​ശി​ച്ച രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ അ​മ്പ​ല​ത്ത​റ​യി​ലെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ സ്‌​നേ​ഹ​വീ​ടും സ​ന്ദ​ര്‍​ശി​ച്ചു. പ​ട​ന്ന​യി​ലെ തെ​ക്കേ​ക്കാ​ട് മു​ത്ത​പ്പ​ന്‍ മ​ട​പ്പു​ര സ​ന്ദ​ര്‍​ശി​ച്ച് പ്രാ​ര്‍​ത്ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു. തൈ​ക്ക​ട​പ്പു​റ​ത്തെ അ​ഴി​ത്ത​ല പി.​ടി തോ​മ​സ് വാ​യ​ന​ശാ​ല സ​ന്ദ​ര്‍​ശി​ച്ച സ്ഥാ​നാ​ര്‍​ഥി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​ന​മാ​യ ഇ​ന്ന​ലെ മ​ണ്ഡ​ല​ത്തി​ലെ ആ​യി​ര​ത്തോ​ളം ആ​ളു​ക​ളോ​ട് ഫോ​ണി​ലൂ​ടെ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എം.​എ​ല്‍.​അ​ശ്വി​നി മ​ഞ്ചേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. കു​ഞ്ച​ത്തൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ ന​വ​ദ​മ്പ​തി​ക​ളാ​യ ദി​വ്യ​ല​ക്ഷ്മി, ച​ര​ണ്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.