ജില്ലയിൽ മ​ലേ​റി​യ ദി​നാ​ച​ര​ണം നടത്തി
Wednesday, April 24, 2024 7:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ്, ജി​ല്ലാ ആ​ശു​പ​ത്രി, ദേ​ശീ​യാ​രോ​ഗ്യ​ദൗ​ത്യം, ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്ട്രോ​ള്‍ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ആ​വി​ക്ക​ര അ​യ്യ​ന്‍​കാ​ളി സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ലോ​ക മ​ലേ​റി​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഗീ​ത ഗു​രു​ദാ​സ് നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പി.​പി. ജീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍.​പി. പ്ര​ശാ​ന്ത്, എ​സ്. സ​യ​ന, ജി​ല്ലാ വെ​ക്ട​ര്‍ ബോ​ണ്‍ ഡി​സി​സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ എം. ​വേ​ണു​ഗോ​പാ​ല​ന്‍, ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​തീ​ഷ്‌​കു​മാ​ര്‍, ജി​ല്ലാ ആ​ശു​പ​ത്രി ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പി. മു​ര​ളീ​ധ​ര​ന്‍, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സ് സ​ത്യ​ഭാ​മ, എ​ന്‍​എ​ച്ച്എം ജൂ​ണി​യ​ര്‍ ക​ണ്‍​സ​ല്‍​ട്ട​ന്‍റ് ക​മ​ല്‍ കെ. ​ജോ​സ്, അ​യ്യ​ന്‍​കാ​ളി സാം​സ്‌​കാ​രി​ക കേ​ന്ദ്രം സെ​ക്ര​ട്ട​റി പ്ര​ജി​ത്ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൊ​തു​ക് ജ​ന്യ​രോ​ഗ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഗ​പ്പി മ​ത്സ്യ നി​ക്ഷേം, ബോ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി പി​പി യൂ​ണി​റ്റ് പ​രി​ധി​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.