അ​ന്താ​രാ​ഷ്ട്ര ശി​ല്പ​ശാ​ല​യി​ലേ​ക്ക് മാ​ലോം സ്വ​ദേ​ശി
Saturday, March 23, 2024 1:52 AM IST
മാ​ലോം‌: റാ​ഡോ​ൺ എ​ന്ന റേ​ഡി​യോ ആ​ക്ടീ​വ് മൂ​ല​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യി​ലെ ഷാ​ങ്ഹാ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ-​ഓ​ഷ്യാ​നി​യ മേ​ഖ​ല ശി​ല്പ​ശാ​ല​യി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ മാ​ലോം സ്വ​ദേ​ശി എ.​പി. വി​ജി​ത്ത്.

മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് റി​സ​ർ​ച്ച് ഇ​ൻ എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ റേ​ഡി​യോ ആ​ക്റ്റി​വി​റ്റി​യി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​യ വി​ജി​ത്ത് മാ​ലോം ഗ്രാ​ന്‍റ് സ്റ്റു​ഡി​യോ ഉ​ട​മ വി​ജ​യ​ന്‍റെ​യും പു​ഷ്പ​ല​ത​യു​ടെ​യും മ​ക​നാ​ണ്.

മാ​ലോ​ത്ത് ക​സ​ബ ഗ​വ. എ​ച്ച്എ​സ്എ​സി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി​യും ഉ​ദി​നൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സി​ൽ നി​ന്ന് പ്ല​സ് ടു​വും എ​ളേ​രി​ത്ത​ട്ട് ഗ​വ. കോ​ള​ജി​ൽ​നി​ന്ന് ബി​എ​സ്‌​സി ഫി​സി​ക്‌​സും പൂ​ർ​ത്തി​യാ​ക്കി​യ വി​ജി​ത്ത് മൈ​സൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് ഗ​വേ​ഷ​ണ​രം​ഗ​ത്തെ​ത്തി​യ​ത്.