മ​ല​യോ​ര​ത്ത് കൊ​ടും​ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ
Sunday, March 24, 2024 3:46 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്ത് കൊ​ടും​ചൂ​ടി​ൽ നേ​രി​യ ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ. വെ​ള്ള​രി​ക്കു​ണ്ട്, പ​ര​പ്പ, ഭീ​മ​ന​ടി മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സാ​മാ​ന്യം മ​ഴ ല​ഭി​ച്ചു.

കാ​റ്റി​ൽ അ​ങ്ങി​ങ്ങ് നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യി. പു​ങ്ങം​ചാ​ലി​ലെ വി. ​കൃ​ഷ്‌​ണ​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണ് മേ​ൽ​ക്കൂ​ര​യും ഓ​ടു​ക​ളും ത​ക​ർ​ന്നു. പ​ല​യി​ട​ങ്ങി​ലും കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി.