മുന്നണികൾ മുന്നോട്ട്
Sunday, March 24, 2024 3:46 AM IST
പൂ​രോ​ത്സ​വ​ത്തി​ലും ഊ​ട്ടു​നേ​ർ​ച്ച​യി​ലും പ​ങ്കെ​ടു​ത്ത് ഉ​ണ്ണി​ത്താ​ൻ

കാ​ഞ്ഞ​ങ്ങാ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​ഴ​യ​ങ്ങാ​ടി മാ​ടാ​യി കാ​വ്, വ​യ​ല​പ്ര അ​ണി​യി​ക്ക​ര ക്ഷേ​ത്രം, പെ​രി​യ പു​ലി​ഭൂ​ത ദേ​വ​സ്ഥാ​നം, ക​രി​ച്ചേ​രി നി​ട്ടാം​കോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം, പാ​ല​ക്കു​ന്ന് ക​ഴ​കം ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം, ക​രി​പ്പോ​ടി തി​രൂ​ർ മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി പൂ​രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ഊ​ട്ടു​നേ​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് വി​ശ്വാ​സി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യെ സ​ന്ദ​ർ​ശി​ച്ചു. ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ൽ സ​മൂ​ഹ നോ​മ്പു​തു​റ​യി​ൽ പ​ങ്കെ​ടു​ത്തു. ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, സി.​വി. ജ​യിം​സ്, രാ​ജ​ൻ പെ​രി​യ, കെ.​ജെ. ജ​യിം​സ്, ജോ​ണി തോ​ല​മ്പു​ഴ, എ​ൻ. വി​ൻ​സെ​ന്‍റ്, സ​ണ്ണി ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മെ​ത്തി.

എം.​വി.​ ബാ​ല​കൃ​ഷ്ണ​ൻ ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ

ക​ല്യാ​ശേ​രി: കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ​ബാ​ല​കൃ​ഷ്ണ​ൻ ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. മാ​ടാ​യി വ​ടു​കു​ന്ദ ക്ഷേ​ത്ര​ത്തി​ലെ പൂ​രം​കു​ളി ഉ​ത്സ​വ​ത്തി​ലും പ​ങ്കെ​ടു​ത്തു.

വൈ​കു​ന്നേ​രം ചീ​മേ​നി ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ലും കാ​ഞ്ഞ​ങ്ങാ​ട് പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ലും പ​ങ്കെ​ടു​ത്തു.

മാ​ടാ​യി​ക്കാ​വി​ലെ​ത്തി വോ​ട്ട​ഭ്യ​ർഥിച്ച് അ​ശ്വി​നി

പ​ഴ​യ​ങ്ങാ​ടി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​എ​ൽ. അ​ശ്വി​നി ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ദേ​വീ ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ മാ​ടാ​യി​ക്കാ​വി​ലെ​ത്തി പൂ​രോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മാ​ടാ​യി വ​ടു​കു​ന്ദ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ പൂ​രം​കു​ളി കാ​ണാ​നെ​ത്തി​യ​വ​രോ​ട് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. എ. ​വേ​ലാ​യു​ധ​ൻ, എ.​വി. സ​നി​ൽ കു​മാ​ർ, ശ​ങ്ക​ര​ൻ കൈ​ത​പ്രം, സി. ​ഭാ​സ്ക​ര​ൻ, സു​ജി​ത് വ​ട​ക്ക​ൻ, സ​ജീ​വ​ൻ വെ​ങ്ങ​ര, സ​ത്യ​ൻ ക​രി​ക്ക​ൻ, എം.​കെ.​വി. രാ​ജീ​വ​ൻ, ടി. ​ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.