രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ള്‍​ക്ക് എം​സി​എം​സി സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ നി​ര്‍​ബ​ന്ധം
Tuesday, March 26, 2024 7:38 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ള്‍ ന​ല്കു​ന്ന​തി​ന് ജി​ല്ലാ മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റി​ങ്ങ് ക​മ്മി​റ്റി​യു​ടെ (എം​സി​എം​സി) മു​ന്‍​കൂ​ര്‍ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം അ​റി​യി​ച്ചു.

കേ​ബി​ള്‍ ചാ​ന​ലു​ക​ള്‍, ബ​ള്‍​ക്ക് എ​സ്എം​എ​സ്, വ​യി​സ് മെ​സേ​ജ്, ഇ-​പേ​പ്പ​ര്‍, പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ഓ​ഡി​യോ/​വീ​ഡി​യോ പ​രി​പാ​ടി​ക​ൾ, സോ​ഷ്യ​ല്‍ മീ​ഡി​യ, വെ​ബ്‌​സൈ​റ്റു​ക​ള്‍, സി​നി​മ തി​യേ​റ്റ​റു​ക​ളി​ലും റേ​ഡി​യോ​യി​ലും ന​ല്കു​ന്ന രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കെ​ല്ലാം ഇ​ത് ബാ​ധ​ക​മാ​ണ്. വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ദി​വ​സ​വും വോ​ട്ടെ​ടു​പ്പ് ദി​വ​സ​വും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ച്ച​ടി​മാ​ധ്യ​മ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ൾ​ക്കും മു​ൻ​കൂ​ർ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ അ​റി​യി​ച്ചു.

എം​സി​എം​സി സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നി​ല്ലാ​തെ പ​ര​സ്യ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ സം​പ്രേ​ഷ​ണം ചെ​യ്യു​ക​യോ ചെ​യ്താ​ല്‍ ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വും 2004 ഏ​പ്രി​ല്‍ 13 ലെ ​സു​പ്രീ​കോ​ട​തി വി​ധി​യു​ടെ ലം​ഘ​നം ക​ണ​ക്കി​ലെ​ടു​ത്തും ക​ര്‍​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

എം​സി​എം​സി സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച പ​ര​സ്യ​ങ്ങ​ള്‍ മാ​ത്രം സം​പ്രേ​ഷ​ണം/​പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ക​ള​ക്‌​ട​ർ അ​റി​യി​ച്ചു.