ഹോ​ളി ആ​ഘോ​ഷ​വും റോ​ഡ് ഷോ​യു​മാ​യി അ​ശ്വി​നി
Tuesday, March 26, 2024 7:38 AM IST
മു​ള്ളേ​രി​യ: പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ഹോ​ളി ആ​ഘോ​ഷ​വും റോ​ഡ് ഷോ​യു​മാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​എ​ൽ. അ​ശ്വി​നി. കു​മ്പ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ലെ മാ​ർ​പ്പ​ന​ടു​ക്ക, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ക​ള ഈ​സ്റ്റ്, എ​ട​നീ​ർ ചാ​മ്പാ​യി എ​സ്‌​സി കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് മു​ള്ളേ​രി​യ ടൗ​ണി​ൽ റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് കാ​റ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

നേ​താ​ക്ക​ളാ​യ പി. ​സു​രേ​ഷ് കു​മാ​ർ ഷെ​ട്ടി, എം. ​ജ​ന​നി, സ​തീ​ഷ് ച​ന്ദ്ര ഭ​ണ്ഡാ​രി, ശി​വ​കൃ​ഷ്ണ ഭ​ട്ട്, ഹ​രീ​ഷ് നാ​ര​മ്പാ​ടി, പി.​ആ​ർ. സു​നി​ൽ, എം. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സു​കു​മാ​ർ കു​ദ്രേ​പ്പാ​ടി, ശൈ​ല​ജ ഭ​ട്ട്, സ്വ​പ്ന എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.