കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പിന്റെ ആവേശം യുവതലമുറകൾക്കും പകർന്നുനല്കി യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചരണം. പടന്നക്കാട് നെഹ്റു കോളജ്, സി.കെ.നായർ കോളജ് എന്നിവിടങ്ങളിലെത്തി വിദ്യാർഥികളോട് സംവദിക്കുകയും വോട്ടഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് ബേളൂർ താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു.
കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളി, സെന്റ് ആൻസ് പള്ളി, കള്ളാർ ജുമാ മസ്ജിദ്, കള്ളാർ സെന്റ് തോമസ് പള്ളി എന്നിവിടങ്ങൾ സന്ദർശിച്ചു. പി.വി. സുരേഷ്, ബി.പി. പ്രദീപ് കുമാർ, മധുസൂദനൻ ബാലൂർ, ടി.കെ. നാരായണൻ, എം.എം. സൈമൺ, മീനാക്ഷി ബാലകൃഷ്ണൻ, മുസ്തഫ തായന്നൂർ, പ്രവാസ് ഉണ്ണിയാടൻ, അശ്വിൻ കമ്പല്ലൂർ എന്നിവർ സംബന്ധിച്ചു.
ഇന്ന് ക്യാമ്പസ് പര്യടനത്തിന്റെ ഭാഗമായി ഉദുമ നിയോജക മണ്ഡലത്തിലെ ചട്ടഞ്ചാൽ എംഐസി, പാലക്കുന്ന് അംബിക, ഗ്രീൻവുഡ്സ്, ഉദുമ പള്ളാരം ഗവ. കോളജ്, പെരിയ ഗവ. പോളിടെക്ക്നിക്, എസ്എൻ കോളജ്, അംബേദ്കർ കോളജ്, ആയംപാറ നഴ്സിംഗ് കോളജ്, മുന്നാട് പീപ്പിൾസ് കോളജ്, മുളിയാർ എൽബിഎസ് എൻജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലെത്തും.