സി​ഡി​എ​സ് മാ​തൃ​കാ തോ​ട്ട​ത്തി​ലെ പ​ച്ച​ക്ക​റി​ക്കൃ​ഷി​യി​ൽ വി​ള​വ് സ​മൃ​ദ്ധം
Wednesday, March 27, 2024 6:47 AM IST
പ​ട​ന്ന: ഉ​ദി​നൂ​ർ അ​രു​വി​രു​ത്തി വ​യ​ലി​ൽ കു​ടും​ബ​ശ്രീ സി​ഡി​എ​സ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മാ​തൃ​കാ തോ​ട്ട​ത്തി​ലെ പ​ച്ച​ക്ക​റി​ക്കൃ​ഷി​യി​ൽ സ​മൃ​ദ്ധ​മാ​യ വി​ള​വ്. പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ അ​രു​വി​രു​ത്തി​യി​ൽ​പ്പെ​ട്ട ക​തി​ർ, ഗം​ഗ, യ​മു​ന തു​ട​ങ്ങി​യ മൂ​ന്ന് ജെ​എ​ൽ​ജി കൂ​ട്ടാ​യ്മ​ക​ളാ​ണ് കൃ​ഷി ചെ​യ്ത​ത്. ക​ണി​യു​ടെ ഭാ​ഗ​മാ​യാ​ണ് ചെ​റു​തും വ​ലു​തു​മാ​യ വെ​ണ്ട, ക​ക്കി​രി, പ​യ​ർ, ചീ​ര, വെ​ള്ള​രി തു​ട​ങ്ങി​യ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്ക് പു​റ​മേ ചെ​റു​പ​യ​റും പ്ര​ദേ​ശ​ത്തെ നാ​ല് ഏ​ക്ക​റി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ള​യി​ച്ചെ​ടു​ത്തു.

വെ​ണ്ട​ക്കൃ​ഷി വി​ള​വെ​ടു​പ്പ് അ​രു​വി​രു​ത്തി വ​യ​ലി​ൽ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ടി. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ സി​ഡി​എ​സ് അ​ധ്യ​ക്ഷ സി. ​റീ​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ക്കി​രി-​ചീ​ര കൃ​ഷി വി​ള​വെ​ടു​പ്പ് പ​ട​ന്ന കൃ​ഷി ഓ​ഫീ​സ​ർ അ​ര​വി​ന്ദ​ൻ കൊ​ട്ടാ​ര​ത്തി​ൽ നി​ർ​വ​ഹി​ച്ചു.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ അ​സി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ഹ​രി​ദാ​സ്, സി​ഡി​എ​സ് ഉ​പാ​ധ്യ​ക്ഷ ഇ.​വി. ചി​ത്ര, പി.​വി. അ​ശ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജെ​എ​ൽ​ജി കൂ​ട്ടാ​യ്മ​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. പു​ഷ്പ, എം. ​ല​ക്ഷ്മി, കെ. ​ഓ​മ​ന, യു.​കെ. നാ​രാ​യ​ണി, എ​ൻ. ശ​ശി​ക​ല, എ.​കെ. ജ്യോ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.