കെ​ട്ടി​ട​ങ്ങ​ളു​ടെ പ്ലാ​ന്‍ ത​യാ​റാ​ക്ക​ല്‍ കു​ടും​ബ​ശ്രീ​യെ ഏ​ല്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ലെ​ന്‍​സ്‌​ഫെ​ഡ്
Wednesday, March 27, 2024 6:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ന്‍റെ പ്ലാ​ന്‍ ത​യാ​റാ​ക്ക​ല്‍ കു​ടും​ബ​ശ്രീ​യെ ഏ​ല്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍. എം-​പാ​ന​ല്‍ എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ കു​റ​വാ​ണ് എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ടും​ബ​ശ്രീ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളെ പ്ലാ​ന്‍ വ​ര​യ്ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

എം-​പാ​ന​ല്‍ ചെ​യ്ത ലൈ​സ​ന്‍​സി​ക​ള്‍ കു​റ​വാ​ണെ​ങ്കി​ല്‍ റ​ഗു​ല​ര്‍ ലൈ​സ​ന്‍​സി​ക​ള്‍​ക്ക് എ​ല്ലാ​വി​ധ പ്ലാ​ന്‍ വ​ര​ക്കാ​നു​ള്ള അ​നു​വാ​ദം ന​ല്‍​കു​ന്ന​തി​ന് പ​ക​രം കു​ടും​ബ​ശ്രീ​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​മേ​ഖ​ല​യു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷി​ത​ത്വ​വും ഇ​ല്ലാ​താ​ക്കു​ന്ന​തോ​ടൊ​പ്പം ല​ക്ഷ​ക്ക​ണ​ക്കി​ന് ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ തൊ​ഴി​ല്‍ ന​ഷ്ട​മാ​കു​ക​യും ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു രാ​വി​ലെ 10ന് ​കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വി​നോ​ദ് കു​മാ​ര്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എം. ​വി​ജ​യ​ന്‍, മു​ഹ​മ്മ​ദ് റാ​ഷി​ദ്, പി. ​രാ​ജ​ന്‍, എ​ച്ച്.​ജി. വി​നോ​ദ്കു​മാ​ര്‍, പി.​കെ. വി​നോ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.