ട്രെ​യി​നി​ല്‍ ചാ​ടി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച ഒ​ഡി​ഷ സ്വ​ദേ​ശി വീ​ണു​മ​രി​ച്ചു
Thursday, March 28, 2024 9:23 PM IST
കാ​സ​ര്‍​ഗോ​ഡ്: ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ല്‍ ചാ​ടി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ല്‍​പെ​ട്ട് മ​രി​ച്ചു. മം​ഗ​ളൂ​രു​വി​ൽ പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​നാ​യ ഒ​ഡി​ഷ സ്വ​ദേ​ശി സു​ശാ​ന്ത് (41) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ളൂ​രു-​ചെ​ന്നൈ സൂ​പ്പ​ര്‍ ഫാ​സ്റ്റ് ട്രെ​യി​ൻ കാ​സ​ര്‍​ഗോ​ഡ് സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യ​പ്പോ​ള്‍ വെ​ള്ളം വാ​ങ്ങാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ സു​ശാ​ന്ത് ട്രെ​യി​ന്‍ വി​ട്ട​പ്പോ​ള്‍ ഓ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ കാ​ൽ​തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു.

മ​റ്റു യാ​ത്ര​ക്കാ​ര്‍ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ന്‍ നി​ര്‍​ത്തി​യെ​ങ്കി​ലും അ​തി​ന​കം മൃ​ത​ദേ​ഹം ഛിന്ന​ഭി​ന്ന​മാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച പാ​ന്‍ കാ​ര്‍​ഡി​ൽ നി​ന്നാ​ണ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തെ​തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ അ​ര​മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി.