ക​ടു​ത്ത ചൂ​ടി​ൽ ക​മു​കു​ക​ൾ​ക്കും പൊ​ള്ളു​ന്നു
Friday, March 29, 2024 12:25 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വേ​ന​ൽ​ച്ചൂ​ട് ക​ടു​ത്ത​തോ​ടെ ക​മു​കു​ക​ൾ​ക്കും പൊ​ള്ളു​ന്നു. ന​ന​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​മു​കു​ക​ൾ​ക്ക് പോ​ലും ഇ​ല​ക​ളി​ൽ മ​ഞ്ഞ​പ്പ് കാ​ണു​ന്ന അ​വ​സ്ഥ​യാ​ണ്.

പ​ല​യി​ട​ങ്ങ​ളി​ലും അ​രു​വി​ക​ളും കു​ള​ങ്ങ​ളും വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ വെ​ള്ള​ത്തി​നും ബു​ദ്ധി​മു​ട്ടാ​യി. വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​ന്‍റെ പ്ര​ശ്നം വേ​റെ​യും. ശ​ക്ത​മാ​യൊ​രു വേ​ന​ൽ മ​ഴ ല​ഭി​ച്ചെ​ങ്കി​ൽ കു​റ​ച്ചെ​ങ്കി​ലും ആ​ശ്വാ​സ​മാ​കു​മാ​യി​രു​ന്നു​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം പ​ല​തും ഉ​ണ​ങ്ങി ന​ശി​ക്കു​മെ​ന്ന നി​ല​യാ​ണ്. വേ​ന​ലി​നെ നേ​രി​ടു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്തി​ര സ​ഹാ​യ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.