എം.​എ​ൽ. അ​ശ്വി​നി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
Friday, March 29, 2024 12:25 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന ആ​ദ്യ സ്ഥാ​നാ​ർ​ഥി​യാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​എ​ൽ. അ​ശ്വി​നി. മ​ധൂ​ർ ശ്രീ ​സി​ദ്ധി​വി​നാ​യ​ക ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ബി​സി റോ​ഡ് ജം​ഗ്ഷ​നി​ൽ നി​ന്നും എ​ൻ​ഡി​എ നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം പ്ര​ക​ട​ന​മാ​യെ​ത്തി​യാ​ണ് അ​ശ്വി​നി ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്‌​ട​ർ കെ. ​ഇ​മ്പ​ശേ​ഖ​റി​നു മു​മ്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. എം.​എ​ല്‍. അ​ശ്വി​നി മൂ​ന്ന് സെ​റ്റ് പ​ത്രി​ക​ക​ളാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. ഡ​മ്മി സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​വേ​ലാ​യു​ധ​നും പ​ത്രി​ക ന​ല്കി.

ലോ​ക​സ​ഭാ മ​ണ്ഡ​ലം എ​ൻ​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​നാ​രാ​യ​ണ ഭ​ട്ട്, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ർ, ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം എം. ​സ​ഞ്ജീ​വ ഷെ​ട്ടി, കെ.​കെ. നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.