നാ​ട്ട​ക്ക​ൽ സ്കൂ​ളി​ൽ ഈ ​വ​ർ​ഷ​ത്തെ താ​ര​മാ​യി സ​ന്ദേ​ശ്
Friday, March 29, 2024 12:25 AM IST
വെ​ള്ള​രി​ക്കു​ണ്ട്: നാ​ട്ട​ക്ക​ൽ എ​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​വ​രു​ന്ന കു​ട്ടി​ക​ളു​ടെ പ്ര​തി​വാ​ര ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി വാ​രം താ​രം സീ​സ​ൺ 3 യി​ലെ വി​ജ​യി​യാ​യി നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​സ്. സ​ന്ദേ​ശ്. സൈ​ക്കി​ളാ​ണ് ഒ​ന്നാം​സ്ഥാ​ന​ക്കാ​ര​നു​ള്ള സ​മ്മാ​നം. ഇ​തോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ അ​മ്മ സൂ​ര്യ സു​മേ​ഷി​നും സ​മ്മാ​നം കി​ട്ടി​യ​ത് ഇ​ര​ട്ടി​മ​ധു​ര​മാ​യി. സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ സു​മേ​ഷ് ബാ​ബു​വി​ന്‍റെ​യും സൂ​ര്യ​യു​ടെ​യും മ​ക​നാ​യ സ​ന്ദേ​ശ് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ക​വി​ത​യി​ലും ല​ളി​ത​ഗാ​ന​ത്തി​ലും സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

മെ​ഗാ ഫൈ​ന​ലി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലും മി​ക​വ് പു​ല​ർ​ത്തി​യ കു​ട്ടി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന സ​ദ​സും സി​നി​മാ സം​വി​ധാ​യ​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ച​ന്ദ്രു വെ​ള്ള​രി​ക്കു​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​രം താ​രം മെ​ഗാ ഫൈ​ന​ലി​ൽ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ സി.​എ​സ്. അ​ഭി​ന​ന്ദ്, പി. ​നി​വേ​ദ്യ എ​ന്നി​വ​ർ​ക്ക് പ​ഠ​നോ​പ​ക​ര​ണ കി​റ്റും ബാ​ഗും സ​മ്മാ​നി​ച്ചു. ര​ക്ഷി​താ​ക്ക​ളു​ടെ മ​ത്സ​ര​ത്തി​ൽ പി.​ആ​ർ. വി​ദ്യ, സൂ​ര്യ സു​മേ​ഷ്, ശ്യാ​മ​ള പി. ​മ​നോ​ജ് എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

നാ​ലാം ക്ലാ​സി​ൽ നി​ന്നും എ​ന്‍റോ​വ്മെ​ന്‍റ് നേ​ടി​യ സി.​എ​സ്. അ​ഭി​ന​വ്, മേ​ഘ്ന രാ​ജ് എ​ന്നി​വ​ർ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി. കെ. ​വി​ജ​യ​കു​മാ​രി, കെ.​സി. ലി​ജു​മോ​ൻ, ര​ഞ്ജി​നി മ​നോ​ജ്, ബി. ​ബീ​ന, കെ.​ടി. റോ​യി, എ​ൻ.​പി. ജ്യോ​തി, പി. ​രേ​ണു​ക, കെ. ​ഉ​ഷാ​കു​മാ​രി, പി. ​ജ​യ​ല​ളി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.