പാ​ലി​യേ​റ്റീ​വ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ പാ​ലി​യം ക​ട തു​റ​ന്നു
Friday, March 29, 2024 12:25 AM IST
ചീ​മേ​നി: ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ പാ​ലി​യേ​റ്റീ​വ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി ന​ൽ​കു​ന്ന സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ പാ​ലി​യം ക​ട​ക​ൾ തു​റ​ന്നു.

മൂ​ന്നു​വ​ർ​ഷ​മാ​യി പ​രി​ശീ​ല​നം നേ​ടു​ന്ന ക​യ്യൂ​രി​ലെ സ​ജി​ത​യു​ടെ വീ​ട്ടി​ൽ ആ​ദ്യ​മാ​യി തു​റ​ന്ന പാ​ലി​യം എ​ന്‍റെ ക​ട ക​യ്യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി​ത​യു​ടെ വീ​ട്ടി​ൽ നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ഷിം​ഗ് പൗ​ഡ​ർ, സോ​പ്പ്, അ​ല​ക്കു സോ​പ്പ്, ഫി​നോ​യി​ൽ, ഡി​ഷ് വാ​ഷ്, പേ​പ്പ​ർ പേ​ന തു​ട​ങ്ങി​യ​വ ഇ​വി​ടെ വി​ൽ​പ​ന ന​ട​ത്തും.

പ​ഞ്ചാ​യ​ത്തി​ന്‍റെ വ​നി​താ ഘ​ട​ക പ​ദ്ധ​തി​യി​ൽ നി​ന്നും വ്യ​ക്തി​ഗ​ത സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ക വാ​യ്പ​യെ​ടു​ത്താ​ണ് ക​ട സ്ഥാ​പി​ച്ച​ത്. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ലീ​ല, കെ. ​പ്ര​ശാ​ന്ത്, വാ​ർ​ഡ് ക​ൺ​വീ​ന​ർ പി. ​വി​ജ​യ​കു​മാ​ർ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, പാ​ലി​യേ​റ്റീ​വ് ന​ഴ്സ് പി.​വി. പ്രീ​ത എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.