ഓവുചാലുകൾ വൃത്തിയാക്കാൻ നടപടി വേണം: വൈഎംസിഎ
1567929
Tuesday, June 17, 2025 1:19 AM IST
വെള്ളരിക്കുണ്ട്: മഴക്കാലത്തിന് മുമ്പ് റോഡിന് ഇരുവശത്തുമുള്ള ഓവുചാലുകള്‍ വൃത്തിയാക്കാതിരുന്നതുമൂലം മഴ ശക്തമായതോടെ മലയോരപ്രദേശത്ത് റോഡില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണെന്നും ഇതു വാഹനാപകടങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ഓവുചാലുകള്‍ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും വെള്ളരിക്കുണ്ട് വൈഎംസിഎ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ട്- ഭീമനടി റോഡിലും കൊന്നക്കാട് റോഡിലും കല്ലംചിറ-ബളാല്‍ റോഡിലും യാത്ര ചെയ്യുന്ന കാല്‍നടയാത്രക്കാരും വാഹനങ്ങളും ഇതിന്റെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു. കെ.എ.സാലു അധ്യക്ഷതവഹിച്ചു.
വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോണ്സണ് അന്ത്യാംകുളം അനുഗ്രഹ പ്രഭാഷണം നടത്തി. സബ് റീജിയണ്‍ ചെയര്മാന് സണ്ണി മാണിശേരി, സിബി വാഴക്കാല, സജി കല്ലേത്താനം, ജയിംസ് പൂവത്തുംമൂട്ടില്‍, മേഴ്സിക്കുട്ടി വിലങ്ങയില്‍ എന്നിവര്‍ പ്രസംഗിച്ചു. സജി പൊയ്കയില്‍ സ്വാഗതവും വി.ജെ. സാജു നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സാജു വിലങ്ങയില്‍ (പ്രസിഡന്റ്), ജോബോയ് വാഴയില്‍(വൈസ് പ്രസിഡന്റ്), സജി പൊയ്കയില്‍ (സെക്രട്ടറി), ജിബോയ് കൊച്ചുപുരയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ജയിംസ് പൂവത്തുംമൂട്ടില്‍ (ട്രഷറര്‍), മേഴ്സിക്കുട്ടി വിലങ്ങയില്‍ (വനിതാഫോറം ചെയര്‍പേഴ്സണ്‍), ബാബു കല്ലറക്കല്‍ (പ്രോഗ്രാം കണ്‍വീനര്‍).